Sunday, September 11, 2022

Announcement

പ്രിയരെ, ഇത്തവണത്തെ ബാലശാസ്ത്ര പരീക്ഷ ചില പ്രത്യേക ലക്ഷ്യങ്ങൾ വെച്ചാണ് സംഘടിപ്പിക്കുന്നത് എന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ? 1. കൗമാരം ലഹരിയുടെ പിടിയിലേക്ക് അമരുന്ന സാഹചര്യം: ലഹരിക്കെതിരായ ചിന്ത കൗമാരക്കാരിൽ നിന്നു തന്നെ ഉണർത്തി അത് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ തെരുവ് നാടകമാക്കി അവതരിപ്പിക്കാൻ പറ്റുന്ന രൂപത്തിൽ ഉള്ളസൃഷ്ടികൾ ആക്കാനുള്ള പ്രൊജക്ട് ആണ് ഹൈസ്കൾ വിഭാഗത്തിന് നൽകിയിട്ടുള്ളത്. മികച്ച സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നത് നന്നാവും' ജില്ലാതലത്തിൽ അവ അവതരിപ്പിക്കുന്നതുംനന്നാവും. 2. ജാതി മത വിഭാഗീയത നമുക്കിടയിൽ പതുക്കെ പതുക്കെ നഖം താഴ്ത്താൻ തുടങ്ങിയിരിക്കുന്ന കാലമാണിത്. കുട്ടികളുടെയെന്ന് മാത്രമല്ല ,മുതിർന്നവരുടെയും മനസിൽ നിന്ന് ജാതി വിഭാഗീയത പിറച്ചു മാറ്റാൻ ഏറെ അനുയോജ്യമായ കൃതിയാണ് ചണ്ഡാലഭിക്ഷുകി. ആ കൃതിയുടെ നാടകീയ ആവിഷ്ക്കാരമാണ് യു.പിക്ക് നൽകിയ പ്രൊജക്ട് . ഏറ്റവും നല്ല രചനകൾക്ക് സമ്മാനം നൽകാനും ഏറ്റവും മികച്ചവ അവതരിപ്പിക്കാനും കഴിയുന്നത് നന്നാവും 3. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക വർഷമാണ് 2022. സ്വാതന്ത്ര്യലബ്ധിക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിക്കാൻ നമ്മുടെ പുതിയ തലമുറക്ക് കഴിയേണ്ടതുണ്ട്' അവരുടെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെട്ട വിഷയം കൂടിയാണിത്. 4.നമ്മളെല്ലാം കാർഷിക മേഖലയിലേക്ക് തിരിയേണ്ടുന്ന പുതിയ കാലത്തിൽ ജീവിക്കേണ്ടുന്ന വിദ്യാർത്ഥികളെ വാഴയിനങ്ങളെ പറ്റിയും വാഴക്കൃഷിയെക്കുറിച്ചും അറിയാനും വീട്ടിലോ സ്കൂളിലോ ഒരു ചെറുവാഴത്തോട്ടം ആരംഭിക്കാനും കഴിഞ്ഞാൽ ഏറെ നന്നാവും. സൈബർ മേഖലയിൽ വിഹരിക്കുന്ന നമ്മുടെ കുട്ടികൾ സൈബർ നിയമങ്ങളെക്കുറിച്ച് അറിവ് നേടി സുരക്ഷിതരാകുന്നതും ,നാളിതുവരെ നമ്മൾ കണ്ടെത്തിയ കണ്ടെത്തലുകൾക്കപ്പുറം പുതിയ കണ്ടെത്തലുകളെ കുറിച്ച് ചിന്തിക്കാനും , പ്രകൃതിദുരന്തങ്ങൾക്ക് കാരണം തിരുത്തപ്പെടേണ്ടുന്ന നമ്മുടെ ചില രീതികളാണെന്ന് തിരിച്ചറിയാനും നമ്മുടെ ഈ പരീക്ഷ ഉതകണം എന്നതാണ് ലക്ഷ്യം. *''മാറ്റം വരുത്താൻ ശ്രമിക്കാതെ, മാറ്റം വരില്ല.''* - പി.ടി.ബി. 🙏🙏

Saturday, August 6, 2022

PTB സ്മാരക ബാലശാസ്ത്ര പരീക്ഷ 2022

 *ആരോടും ചോദിക്കാം

പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷ  ആഗസ്ത് 15 മുതൽ*


നമ്മുടെ വിദ്യാർത്ഥികളുടെ അന്വേഷണതാൽപര്യവും വായനാശീലവും വികസിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും മലയാളം മിഷൻ്റെയും പിന്തുണയോടെ സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് (ശ്രാസ്ത്ര) അദ്ധ്യാപകരുടെയും സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകരുടേയും സഹകരണത്തോടെ കൂടി സംഘടിപ്പിക്കുന്ന പി.ടി.ബി സ്മാരക 

ബാലശാസ്ത്ര പരീക്ഷ ആഗസ്ത് 15ന് ആരംഭിക്കും .

താൽപരരായ യു .പി / ഹൈസ്കൂൾ/പ്രവാസി വിഭാഗം വിദ്യാർത്ഥികൾക്കെല്ലാം ബാലശാസ്ത്ര പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവർ എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിൽ ഉത്തരം എഴുതണം.

ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, ഏത് മാധ്യമവും തെരയാം , എന്ന രീതിയിൽ രണ്ടു മാസത്തിന്നകം ഉത്തരങ്ങൾ കണ്ടെത്തേണ്ടുന്ന ഓൺലൈൻ പരീക്ഷ ഒക്ടോബർ 15ന്നാണ് അവസാനിക്കുക. തുടർന്ന് നവമ്പർ രണ്ടാം വാരത്തിൽ ജില്ലാതലത്തിലും ഡിസംബറിൽ സംസ്ഥാന - ദേശീയ തലത്തിലും പ്രതിഭാ സംഗമങ്ങൾ നടക്കും. മികച്ച പ്രതിഭകൾക്ക് പുരസ്കാരങ്ങളും ലഭിക്കും. സ്കൂളുകളിൽ പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന യു.പി / ഹൈസ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, ശാസ്ത്ര - സാമൂഹ്യ - പരിസ്ഥിതി പ്രവർത്തകർ, തുടങ്ങിയവർ ആഗസ്റ്റ് 13നു മുന്നേയായി ജില്ലാ പ്രോഗ്രാം കോ ഡിനേറ്ററുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 

ഡോ.കെ.അജിത് , പാലക്കാട് ജില്ല കൺവീനർ ,പി.ടി.ബി. സ്മാരക ബാല ശാസ്ത്ര പരീക്ഷ, 9497351020 , 9400318702 ,


വി.ആർ വി . ഏഴോം

ജന: സെക്രട്ടറി ,ശാസ്ത്ര

9447749131

എന്നി നമ്പറുകളിൽ ബന്ധപ്പെടുക. ചോദ്യ പേപ്പർ മാതൃകയും വിശദ വിവരങ്ങളും ആഗസ്റ്റ് 15 നു ശേഷം 

www.ptbsmarakatrut.blogspot.com എന്ന സൈറ്റിൽ നിന്നും ലഭിക്കും.

Thursday, October 14, 2021

 പി.ടി.ബി.സ്മാരക ബാല ശാസ്ത്രോത്സവം  -2021


നിബന്ധനകളും നിർദ്ദേശങ്ങളും:


നമ്മുടെ വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്‌ണയും സ്വയം പഠനശേഷിയും വായനാശീലവും വികസിപ്പിക്കാൻ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും ജനകീയ ശാസ്ത്രകാരനും ശാസ്ത്രയുടെ ചെയർമാനുമായിരുന്ന പി.ടി.ഭാസ്കര പണിക്കർ തുടങ്ങി വെച്ച ബാല ശാസ്ത്ര പരീക്ഷയുടെ പുതിയ രൂപമാണ് ബാലശാസ്ത്രോത്സവം.


 ഒക്ടോ:15 ന് അന്തർദേശീയ വിദ്യാർത്ഥി ദിനത്തിലാണ്. സ്കൂൾ തലപരിപാടി ആരംഭിക്കുന്നത്. പി.ടി.ബി.യുടെ ജന്മദിനം കൂടിയാണ്

ഒക്ടോബർ 15.


പങ്കെടുക്കാൻ താൽപര്യമുള്ള ഏത് യു .പി / ഹൈസ്കൂൾ/ പ്രവാസി മലയാളം മിഷൻ വിഭാഗം വിദ്യാർത്ഥിക്കും ഒക്ടോബർ 14നകം ബന്ധപ്പെട്ട സ്കൂൾ /യൂനിറ്റ് അധികൃതർ മുഖേന അതാത് ജില്ലാ മേഖലാതല കോഡിനേറ്റർമാർക്ക് വിവരങ്ങൾ നൽകി പേർ റജിസ്റ്റർ ചെയ്യാവുന്നതാണ്. 


ഒക്ടോബർ 15ന് ബാലശാസ്ത്രോത്സവവുമായി ബന്ധപ്പെട്ടചോദ്യങ്ങൾ സ്ക്കൂൾ / യൂനിറ്റ് അധികൃതർക്ക് ലഭ്യമാക്കും.


ഓരോ

വിദ്യാലയത്തിലേയും / യൂനിറ്റിലേയും

പരീക്ഷയിൽ പങ്കെടുക്കുന്നവരേ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ചോദ്യങ്ങൾ ഗ്രൂപ്പിൽ നൽകുന്ന താവും ഉചിതം.


'ആരോടും ചോദിക്കാംഏത് പുസ്തകവും വായിക്കാം 'എന്ന രീതിയിൽ ഒരു മാസത്തിനകം 

( നവമ്പർ 14) ചോദ്യങ്ങൾക്ക്

ഉത്തരങ്ങൾ കണ്ടെത്തി എഴുതുകയാണ് വേണ്ടത്.


അദ്ധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും സഹകരണം ഉത്തരം കണ്ടെത്തുന്നതിൽ തേടാവുന്നതാണ് .


അദ്ധ്യാപക- വിദ്യാർത്ഥി - രക്ഷാകർതൃ ബന്ധം ഊട്ടിയുറപ്പിക്കുക ,എല്ലാവരും എല്ലായ്പോഴും അറിവ് നേടുക എന്നീ ലക്ഷ്യങ്ങളും ഈ പരിപാടിക്ക് ഉണ്ട്.


എ4 സൈസിലുള്ള 50 പേജിൽ കവിയാത്ത നോട്ടുബുക്കിൽ

സ്വന്തം കൈപ്പടയിൽ, മലയാളത്തിൽ ആണ്  ഉത്തരങ്ങൾ - എഴുതേണ്ടത്.


എല്ലാ ചോദ്യങ്ങൾക്കും അത്യാവശ്യമായ വിശദീകരണങ്ങൾ സഹിതം ഉത്തരമെഴുതണം'


കുട്ടികൾ ഭംഗിയായി തയ്യാറാക്കുന്ന ബാല വിജ്ഞാനകോശങ്ങൾ കൂടിയാവും ഓരോ ഉത്തര പുസ്തകവും.


വിദ്യാർത്ഥികൾ എഴുതിയ ഉത്തര പുസ്തകങ്ങളുടെ പി.ഡി.എഫ്

നവമ്പർ 14 ന് ശിശുദിനത്തിൽ  ബന്ധപ്പെട്ട സ്കൂൾ/ യൂനിറ്റ്  അധികൃതർക്ക് സമർപ്പിക്കണം.


 സ്കൂൾ/ യൂനിറ്റ് അധികൃതർ തങ്ങളുടെ വിദ്യാലയത്തിലെ എറ്റവും മികച്ച രണ്ട് ഉത്തര പുസ്തക പി.ഡി.എഫ് നവമ്പർ 30നകം ജില്ലാ /മേഖല കോ-ഓഡിനേറ്റർമാർക്ക് അയച്ചു കൊടുക്കണം




സ്കൂൾ തലത്തിൽ

തൃപ്തികരമായി ഉത്തരങ്ങൾ സമർപ്പിച്ചവർക്കെല്ലാം ജില്ലാ / മേഖലാതല സംഘാടകരുടെ നേതൃത്വത്തിൽ പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകും.


നവമ്പർ 30 നോടനുബന്ധിച്ച് ജില്ലാ / മേഖലാതലങ്ങളിൽ ബാലശാസ്ത്ര പ്രതിഭാ സംഗമം നടക്കും'

മികച്ച 05 ഉത്തര പുസ്തകങ്ങൾ തെരഞ്ഞെടുക്കപ്പെടും. 

അവ്യ്ക്ക് പ്രോൽസാഹന സമ്മാനങ്ങളും പങ്കെടുത്തവർക്കെല്ലാം പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകും .


ജില്ല/മേഖല കോ ഡിനേറ്റർമാർ തങ്ങളുടെ മേഖലയിലെ യു.പി / ഹൈസ്കൂൾ പ്രവാസീ വിഭാഗത്തിലെ ഏറ്റവും മികച്ച രണ്ട് ഉത്തര പുസ്തകങ്ങൾ ഡിസംബർ 10 ന് മുൻപ് ദേശീയ ബാലശാസ്ത്രോത്സവത്തിലേക്ക് പരിഗണിക്കാൻ എത്തിക്കണം .


ദേശീയ തലത്തിലേക്ക് ഓരോ വിഭാഗത്തിൽ നിന്നും 10ഉത്തര പുസ്തകങ്ങൾ തെരഞ്ഞെടുക്കപ്പെടും .

ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദേശീയ ബാലശാസ്ത്രോൽവ മൽസരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.


ഡിസംബർ 29, 30 തിയ്യതികളിൽ ഓൺലൈനിലാണ് ദേശീയ ബാലശാസ്ത്രോത്സവം.


ഉത്തര പുസ്തകങ്ങളുടെ മികവ്, പ്രൊജക്ട് അവതരണം', പ്രസംഗം, പ്രശ്നോത്തരീ മൽസരം എന്നിവയാണ് ദേശീയോത്സവ പരിപാടിയിലെ പ്രധാന ഇനങ്ങൾ.


ഈ മൽസരങ്ങളിൽ ഏറ്റവും കൂടുതൽ പോയൻറുകൾ നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന എല്ലാ വിഭാഗക്കാർക്കുംദേശീയ ബാലശാസ്ത്ര പ്രതിഭാ പുരസ്കാരങ്ങളും പ്രമുഖ വ്യക്തികളുടെ പേരിൽ 4000, 3000 ,2000 വീതം സ്കോളർഷിപ്പുകളും ലഭിക്കും.


ദേശീയ പരിപാടിയിൽ പങ്കെടുത്ത വർക്കെല്ലാം സാക്ഷ്യപത്രങ്ങളും സമ്മാനങ്ങളും ലഭിക്കും.


കൂടുതൽ വിവരങ്ങൾക്ക്


സംസ്ഥാന കോ - ഓഡിനേറ്റർ:

കെ.രമേഷ്: 

8289871693


പ്രവാസി കോ. ഓഡിനേറ്റർ: സ്മിത.പി.ആർ.:   

 9544151820


അസോ.കോഡിനേറ്റർമാർ:

ബി.ദാമോദരൻ 984756241 

ഗീത അനിൽകുമാർ 9656237794

വിജയരാജ്.എ.വി.

9008083300


പ്രോഗ്രാം

ഡയരക്ടർ

വി.ആർ.വി. ഏഴോം

9447749131


PTB SMARAKA BALASASTHROLSAVAM 2021  
More Details Please contact 9497351020

 

Friday, October 16, 2020


 പി ടി ബി സ്മാരക ബാലശാസ്ത്രോത്സവം 2020